പ്രധാനമന്ത്രിയുടെ പാരീസ് സന്ദർശനം; നയതന്ത്ര-സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തി

പാരീസ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ. ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഇമ്മാനുവൽ ബോൺ അജിത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തിയത്. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസ് സന്ദർശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഇമ്മാനുവൽ ഡോൺ ഫോണിലൂടെ സംസാരിച്ചു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായും ബോൺ കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച പാരീസിലെത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ച നടത്തും. പ്രതിരോധം, സുരക്ഷിതമായ വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ തുടങ്ങിയ വിഷയങ്ങളിലായിരിക്കും ഇരുവരും ചർച്ച നടത്തുന്നത്.

അതേസമയം, ജൂലൈ 14ന് പാരീസിൽ നടക്കുന്ന ബാസ്റ്റില്ലെ ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയാകും. മാക്രോൺ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ബാസ്റ്റില്ലെ ഡേ പരേഡിൽ വിദേശ നേതാവിന് ക്ഷണം ലഭിക്കുന്നത്.