ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ഇടിച്ചു നിരത്തി പോലീസ്

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി പർവേശ് ശുക്ലയുടെ വീട് ഇടിച്ചു നിരത്തി പോലീസ്. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. ബുൾഡോസർ ഉപയോഗിച്ചാണ് പോലീസ് ഇയാളുടെ വീട് തകർത്തത്.

അതേസമയം, സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവാദത്തിന് വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നുമാണ് പ്രതിയുടെ വീട്ടുകാരുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പർവേശ് ശുക്ലയെ അറസ്റ്റ് ചെയ്തിരുന്നു.

ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ദേശീയ സുരക്ഷ നിയമ പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം, ഇയാൾ പ്രതി സിദ്ധി, എംഎൽഎയും ബിജെപി നേതാവുമായ കേദാർ നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.