വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കാമോ; സംശയത്തിനുള്ള ഉത്തരമിതാ…

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കാമോ. നമ്മളിൽ പലർക്കുമുള്ള സംശയമാണിത്. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളേകും. നാരങ്ങയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ അണുബാധകളിൽ നിന്ന് സംരക്ഷണം ലഭിക്കും. നാരങ്ങയിൽ ഉയർന്ന അളവിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിന്റെ ആരോഗ്യത്തിന് സഹായിക്കും.

നാരങ്ങ ഒരു ശക്തമായ ഡിടോക്‌സ് ഏജന്റ് കൂടിയാണ്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും പുറന്തള്ളുന്നു. നാരങ്ങ വെള്ളം കരളിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നാരങ്ങയുടെ സാന്നിധ്യത്തിൽ കരൾ കൂടുതൽ എൻസൈമുകൾ ഉത്പാദിപ്പിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. തൊണ്ടവേദന, ടോൺസിലുകളുടെ വീക്കം എന്നിവ സുഖപ്പെടുത്താനും നാരങ്ങവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

നാരങ്ങാവെള്ളം കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കും. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നാരങ്ങ വെള്ളം സഹായിക്കുന്നു. നിർജ്ജലീകരണം തടയാനും നാരങ്ങാവെള്ളം കുടിക്കുന്നത് പ്രയോജനപ്രദമാണ്. കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളത്തിന് കഴിവുണ്ട്.

നാരങ്ങയിലെ സിട്രിക് ആസിഡ് മൂത്രത്തിന്റെ അളവ് വർദ്ധിപ്പിച്ച് വൃക്കയിലെ കല്ലുകൾ തടയുന്നു. ഇത് മൂത്രത്തിലെ പിഎച്ച് അളവ് വർദ്ധിപ്പിക്കുകയും അതുവഴി വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.