ന്യൂഡൽഹി: മണിപ്പൂർ സന്ദർശനത്തിനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് അദ്ദേഹം മണിപ്പൂരിലെത്തുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പരാജയട്ടെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം പാറ്റ്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും മണിപ്പൂർ കലാപം ചർച്ചാ വിഷയമായിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂരിൽ സന്ദർശനം നടത്തിയിട്ടില്ല. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. മണിപ്പൂരിൽ കലാപത്തിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന ആശങ്ക ഉയരുന്നുണ്ട്.
മെയ്തി, കുക്കി വിഭാഗങ്ങളുമായി സമാധാന ചർച്ച തുടരണമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗിനോട് അമിത് ഷാ നേരത്തെ നിർദ്ദേശിച്ചിരുന്നു. പ്രതിഷേധം നടത്തുന്ന വനിതാ സംഘടന മെയ്ര പെയ്ബിസിനെ ചർച്ചക്ക് വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംഘടന പ്രതിനിധികളെ പ്രത്യേകം കാണാനും അമിത് ഷാ പദ്ധതിയിടുന്നുണ്ട്.
സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘർത്തിന് ഇടയാക്കിയത്.

