ബലി പെരുന്നാൾ; ജൂൺ 29-നും അവധി നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത്

തിരുവനന്തപുരം: ജൂൺ 29-നും അവധി നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത്. ഈ വർഷത്തെ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂൺ 28ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് നിലനിർത്തിക്കൊണ്ട് തന്നെ പെരുന്നാൾ ദിനമായ 29നും അവധി നൽകണമെന്ന ആവശ്യമാണ് കേരള മുസ്ലിം ജമാഅത്ത് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയത്. ജൂൺ 28നാണ് പൊതു അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും ദുൽഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ചയായാണ്. ഈ സാഹചര്യത്തിലാണ് ജൂൺ 28ലെ അവധി നിലനിർത്തിക്കൊണ്ട് 29നും അവധി നൽകാൻ കേരളാ മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടത്.