ന്യൂഡൽഹി: അതിർത്തിയിൽ സമാധാനമില്ലാതെ ചൈനയോട് നല്ല ബന്ധം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ നിലകൊള്ളുന്നത് സമാധാനത്തിന്റെ പക്ഷത്താണെന്നും പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ സമാധാനം പുലരാതെ ചൈനയോട് അടുപ്പം പുലർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യങ്ങൾ അന്താരാഷ്ട്ര അതിർത്തികൾ മാനിക്കണം. യുദ്ധം ഒന്നും പരിഹാരമല്ല, പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. ഭാരതത്തിന്റെ പ്രഥമ പരിഗണന സമാധാനമാണെന്ന് ലോകത്തിന് പൂർണ വിശ്വാസമുണ്ട്. ഭാരതം അതിന്റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ പൂർണ്ണമായും സജ്ജവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ഭാരതം സമാധാനത്തിന്റെ പക്ഷത്താണ്. സംഘർഷം അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുമുള്ള എല്ലാ യഥാർത്ഥ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

