അബുദാബി: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഹവാനയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലാ വിജയനുമുണ്ട്. ചീഫ് സെക്രട്ടറി വി പി ജോയിയും ഇവരെ അനുഗമിക്കുന്നുണ്ട്. ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ജൂൺ 19 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. അമേരിക്ക ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴിയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്.

