തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ ആണ് സംഭവം. ചെമ്പേരി സ്വദേശി ലത (55)യെയാണ് പാമ്പ് കടിച്ചത്. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് ലതയ്്ക്ക് പാമ്പ് കടിയേറ്റത്.
ഇവരെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് ലതയെ പാമ്പു കടിച്ചത്. അണലിയാണ് ഇവരെ കടിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് ഇവർക്ക് പാമ്പു കടിയേറ്റത്.

