അതിദരിദ്രരരായ വയോജനങ്ങള്‍ക്ക് പ്രത്യേക സംരക്ഷണവുമായി സാമൂഹ്യ നീതി വകുപ്പ്

old lady

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ അതിദരിദ്രരരായ കഴിയുന്ന 2630 വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക പരിപാടിയൊരുക്കി സാമൂഹ്യ നീതി വകുപ്പ്. അതിദരിദ്ര വിഭാഗത്തില്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാരുടെ വിവരം ശേഖരിച്ച് അടിയന്തിര വൈദ്യ സഹായം, താമസ സൗകര്യം, ഭക്ഷണം തുടങ്ങിയവ സൗകര്യങ്ങളാണ് ഒരുക്കുക. ഒറ്റക്ക് താമസിക്കുന്നവര്‍, ഗുരുതര രോഗം ബാധിച്ചവര്‍, ശയ്യാവലംബര്‍ തുടങ്ങിയവരെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സാമൂഹ്യനീതി വകുപ്പ്, വനിത- ശിശുവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ ഘട്ടങ്ങളില്‍ പോലീസിന്റെയും സേവന സന്നദ്ധരായ വിദ്യാര്‍ഥികളുടെയും സഹായം ഉറപ്പ് വരുത്തും.

ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അതിദരിദ്രരരായ വയോജനങ്ങള്‍ താമസിക്കുന്ന 15 ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് അതിദരിദ്രരരായ വയോജനങ്ങളുടെ ആരോഗ്യ-സാമൂഹ്യ അവസ്ഥ വിലയിരുത്തും. മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക- മാനസിക- സാമൂഹ്യ സ്ഥിതി വിലയിരുത്തി വ്യക്തിഗത- ശ്രദ്ധ പദ്ധതിയും തയ്യാറാക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഐ.സി.ഡി.എസ് സൂപ്രവൈസര്‍മാരുമാണ് വിവരശേഖരണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.