ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. എറണാകുളം സ്വദേശിനി റബേക്ക ജോസഫ് സമർപ്പിച്ച് ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ആനയെ എവിടെ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി അറിയിച്ചു.
കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നാണ് തഴ്മിനാട് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോൾ ഉള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.
കളക്കാട് വന്യജീവി സങ്കേതത്തിനുള്ളിൽ നിന്നുള്ള അരിക്കൊമ്പന്റെ പുതിയ ചിത്രം അധികൃതർ പങ്കുവെക്കുകയും ചെയ്തു. ആന ആവശ്യത്തിന് ആഹാരവും വെള്ളവും കഴിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

