ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: കണ്ണൂരില്‍ നാല് പേരെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാട് തട്ടിപ്പിനെ തുടര്‍ന്ന് കണ്ണൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടി നടപടി.

പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം അഖില്‍, സേവ്യര്‍, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്‌റ്റോ ട്രെഡിങ് ഇടപാടിലാണ് നടപടി. സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് പാര്‍ട്ടി നടപടിയെടുത്തത്. കേരള കോണ്‍ഗ്രസ് നേതാവിന്റെ മകനുമായി കോടികളുടെ ഇടപാട് നടത്തി എന്ന് പാര്‍ട്ടി കണ്ടെത്തുകയായിരുന്നു.