മോന്‍സണ്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ കൂടുതല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ പ്രമുഖരെന്ന് സൂചന

കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും സിനിമാ പ്രമുഖരും ഉണ്ടെന്ന് സൂചന. എന്നാല്‍, പല പേരുകളും മുമ്പ് പരാമര്‍ശിക്കപ്പെട്ടവയല്ല.

2022 ഡിസംബറില്‍ മോന്‍സണ്‍ നല്‍കിയ പരാതിയില്‍, കഴിഞ്ഞ ജനുവരിയില്‍ തൃശൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലായിരുന്നു ഇ.ഡിയുടെ മൊഴിയെടുപ്പ്. സാമ്പത്തിക ഇടപാടുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തി?യ ഡയറിയും മറ്റ് രേഖകളും കൈമാറിയെന്ന് മോന്‍സണ്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, വെളിപ്പെടുത്തിയ വിവരങ്ങളെക്കുറിച്ച് ഇ.ഡി വേണ്ടവിധം അന്വേഷണം നടത്തിയിട്ടില്ലെന്നും വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപി?ക്കുമെന്നും മോന്‍സണിന്റെ അഭിഭാഷകന്‍ എം.ജി ശ്രീജി?ത്ത് പറഞ്ഞു.

അതേസമയം, മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസില്‍ ശനിയാഴ്ച പ്രത്യേക പോക്‌സോ കോടതി വിധി പറഞ്ഞേക്കും.