ചെന്നൈ: സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ച് തമിഴ്‌നാട് സർക്കാർ. മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. സർക്കാരിന്റെ അനുമതിയോ കോടതി നിർദ്ദേശമോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസ് എടുക്കാൻ കഴിയില്ല.
കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിൻവലിച്ചിരുന്നു. തമിഴ്‌നാട്ടിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ അന്വേഷണ ഇടപെടലുകൾ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി.

