കര്‍ഷക സമരം പ്രമേയമാവുന്ന കമല്‍ഹാസന്റെ 233-ാം സിനിമ എച്ച്. വിനോദ് സംവിധാനം ചെയ്യും. കമല്‍ഹാസനും എച്ച്. വിനോദും കര്‍ഷകരെ കണ്ടു സംസാരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
കമല്‍ഹാസനു നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ 233-ാം ചിത്രം താന്‍ സംവിധാനം ചെയ്യുന്നതെന്ന് എച്ച്. വിനോദ് ട്വിറ്ററിലൂടെ അറിയിച്ചു. കര്‍ഷക സമരത്തെ പരസ്യമായി പിന്തുണയ്ക്കുന്ന താരമാണ് കമല്‍ഹാസന്‍. വലിമൈ, തുനിവ് എന്നീ അജിത് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്. വിനോദ്.

