തിരുവനന്തപുരം മൃഗശാലയിൽ നിന്നും അക്രമ സ്വഭാവമുള്ള ഹനുമാൻ കുരങ്ങ് പുറത്തു ചാടി: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ള കുരങ്ങ് പുറത്തു ചാടിയതിനാൽ മേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായി അധികൃതർ വ്യക്തമാക്കി.

നാണ് കൂടിന് പുറത്തു ചാടിയത്. പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. അതേസമയം, പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മൃഗശാല അധികൃതർക്ക് വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണം ഉയരന്നുണ്ട്. ഹനുമാൻ കുരങ്ങിന് 15 ദിവസത്തെ ക്വാറന്റെയ്ൻ വേണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.