മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ 2 തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. കൊലക്കുറ്റം ചുമത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നാസറിന്റെ ബോട്ടിന് ചട്ടങ്ങൾ ലംഘിച്ചു സർവീസ് നടത്താൻ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായം ചെയ്തുവെന്നാണ് കണ്ടെത്തൽ. പൊന്നാനിയിലെ യാർഡിൽ വെച്ച് ബോട്ട് രൂപമാറ്റം വരുത്തുമ്പോൾ തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.
തുടർന്നാണ് പോർട്ട് കൺസർവേറ്റർ പ്രസാദിനെയും സർവേയർ സെബാസ്റ്റ്യനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ബോട്ടുടമ നാസറിനും ജീവനക്കാർക്കുമെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ പ്രതികളായ എല്ലാവർക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബോട്ടിന്റെ ഉടമ നാസർ ഉൾപ്പെടെ 9 പേരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

