വാഹനങ്ങളിൽ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതുതന്നെ ലൈറ്റിലൂടെയാണ്. രാത്രികാലങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ ചിലർ വാഹനമോടിക്കുന്നത് കണ്ടാൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാനുള്ള സംവിധാനം ഉളളതായി പലർക്കും അറിയില്ലെന്നു തോന്നും.
ഡിം, ബ്രൈറ്റ് മോഡുകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഹെഡ്‌ലൈറ്റ് – ടേൺ ഇൻഡിക്കേറ്റർ ലിവറിൽ നൽകിയിട്ടുണ്ട്. കൂടുതൽ ദൂരത്തേയ്ക്ക് നേർദിശയിൽ പ്രകാശം പരത്താനുള്ളതാണ് ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേയ്ക്ക് പ്രകാശം പരക്കും. ബ്രൈറ്റ് മോഡ് ഇടുമ്പോൾ മീറ്റർ കൺസോളിൽ നീല ലൈറ്റ് തെളിയുന്നത് കാണാം. വാഹനങ്ങളിൽ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതുതന്നെ ലൈറ്റിലൂടെയാണ്. ഡിം മോഡിൽ കുറഞ്ഞ പരിധിയിൽ താഴ്ന്ന് മാത്രമാകും ഹെഡ്‌ലൈറ്റിന്റെ പ്രകാശം പതിക്കുക. തെരുവു വിളക്കുകൾ നിറഞ്ഞ നഗരവീഥികളിൽ ഡിം മോഡ് മാത്രം ഉപയോഗിക്കുക. ഹൈവേകളിലും ഇരുട്ട് നിറഞ്ഞ വഴികളിലും ബ്രൈറ്റ് ഇടാം. 200 മീറ്റർ പരിധിയ്ക്കുള്ളിൽ എതിരെ അല്ലെങ്കിൽ മുന്നിൽ വണ്ടിയുള്ള പക്ഷം ഹെഡ് ലൈറ്റ് ഡിം മോഡിലിടണം.
രാത്രിയിൽ ഹോൺ ഉപയോഗം പാടില്ലാത്തതിനാൽ ഓവർടേക്ക് ചെയ്യേണ്ടപ്പോൾ മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് സൂചന നൽകാൻ ഹെഡ് ലൈറ്റ് ഇടവിട്ട് ബ്രൈറ്റ് ചെയ്യുക. വളവുകളിൽ ഡിം , ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാൻ ഇതുസഹായിക്കും. നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ബ്രൈറ്റ് മോഡിലായിരിക്കുമ്പോൾ എതിരെ വരുന്ന വാഹനം ലൈറ്റ് മിന്നിക്കുന്നത് ഡിം ചെയ്യാനുള്ള അഭ്യർഥനയാണ്.

