ലോകകപ്പ് ക്രിക്കറ്റ് മത്സരവും ഏഷ്യാകപ്പ് മത്സരവും ഇന്ത്യയില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കുമെന്ന് സ്ട്രീമിംഗ് സേവനമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചു .ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണിച്ച് ജിയോ സിനിമ വലിയ നേട്ടം ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഈ തീരുമാനം.
ഐപിഎല്‍ കൈവിട്ടു പോയതോടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് ഇന്ത്യയില്‍ നിന്ന് 50 ലക്ഷത്തോളം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായാണ് കണക്ക്. അതേസമയം ഐപിഎല്‍ സ്ട്രീമിംഗ് വഴി ജിയോ സിനിമക്ക് ആദ്യ അഞ്ച് ആഴ്ചകളില്‍ തന്നെ 130 കോടി ഡിജിറ്റല്‍ വ്യൂ ലഭിച്ചുവെന്നാണ് മറ്റൊരു കണക്ക്.

