ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായാണ് നേതൃത്വത്തിൽ മാറ്റമുണ്ടായത്. കേരളത്തിൽ നിന്നുള്ള പി സി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മൻസൂർ അലിഖാനും തെലങ്കാനയുടെ ചുമതല നൽകിയതായി കോൺഗ്രസ് വ്യക്തമാക്കി.
പുതുച്ചേരി പിസിസി അദ്ധ്യക്ഷനായി വി വൈത്തിലിംഗിന് ചുമതല നൽകി. വർഷ ഗെയ്ക്വാദ് മുംബൈ ആർ സി സി അദ്ധ്യക്ഷയാകുമെന്നും കോൺഗ്രസ് വിശദമാക്കി. ഹരിയാന, ഡൽഹി സംസ്ഥാനങ്ങളുടെ ചുമതല ദീപക് ബാബരിയ്ക്ക് നൽകി. ശക്തിസിംഗ് ഗോഹിലിന് ഗുജറാത്ത് പിസിസി അദ്ധ്യക്ഷനായി നിയമനം നൽകി.

