ന്യൂഡല്‍ഹി: കെ-ഫോണില്‍ ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘കെ-ഫോണ്‍ വിഷയത്തില്‍ ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇന്ത്യയില്‍ നിരവധി കമ്പനികള്‍ കേബിള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്തിനാണ് ചൈനയില്‍ നിന്നും കേബിള്‍ വാങ്ങിയത് എന്ന വിശദീകരിക്കേണ്ടതുണ്ട്. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല’- മന്ത്രി വ്യക്തമാക്കി.

