പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും വില കുറക്കാനൊരുങ്ങി എണ്ണ വിതരണ കമ്പനികള്‍. നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് കമ്പനികള്‍ അടുക്കുകയും ചെയ്തതോടെയാണ് പുതിയ നീക്കം.

നിലവില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലായതിനാല്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്.

അതേസമയം, എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എണ്ണ വിതരത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.