ബ്യൂണസ്ഐറിസ്: ഫ്രഞ്ച് ക്ലബായ പി.എസ്.ജി വിട്ട സൂപ്പര്‍താരം ലയണല്‍ മെസി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവെച്ചു. ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം. മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുളള ക്ലബാണ് ഇന്റര്‍ മയാമി.
സ്വപ്നസമാന ടീമായ പി.എസ്.ജി യില്‍ കാലെടുത്തുവെച്ച മെസിക്ക് വലിയ നേട്ടങ്ങള്‍ അവകാശപ്പെടനായില്ല.ചാമ്ബ്യന്‍സ് ലീഗ് കിരീടം പാര്‍ക്ക് ദേ പ്രിന്‍സില്‍ എത്തിക്കുക എന്നതായിരുന്നു സൂപ്പര്‍ താര നിരയിലൂടെ പി.എസ്.ജി ഉടമസ്ഥന്‍ നാസര്‍ അല്‍ ഖിലാഫിയുടെ ലക്ഷ്യം. എന്നാല്‍ മെസിക്കും സംഘത്തിനും ഇതിനായില്ല. ഇതോടെ പിഎസ്ജി ആരാധകര്‍ മെസിക്കെതിരെ തിരിഞ്ഞു.
ബാര്‍സയുടെ എക്കാലത്തെയും മികച്ച താരമായ മെസി പഴയ തട്ടകത്തിലേക്ക് തിരിച്ച് പോകാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ സന്തോഷിച്ച ആരാധകരെ സങ്കടത്തിലാക്കുന്നതാണ് പുതിയ വാര്‍ത്ത. കരിയറില്‍ ഒന്നൊഴിയാതെ മുഴുവന്‍ ടൈറ്റിലുകളും പേരിലാക്കിയ ഇതിഹാസത്തിന് ഇനിയും രണ്ടോ മൂന്നോ വര്‍ഷം മുന്‍ നിര ലീഗുകളില്‍ കളിക്കാനാവും.

