‘തിയേറ്ററുകളിലെ ഒരു സീറ്റ് ഹനുമാന്’: ആദിപുരുഷ് അണിയറപ്രവര്‍ത്തകര്‍

പ്രഭാസ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്നും ഈ സീറ്റ് ഹനുമാന് സമര്‍പ്പിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ‘രാമായണ പാരായണം ചെയ്യുന്ന എല്ലായിടങ്ങളിലും ഹനുമാന്‍ ഭഗവാനെത്തും. ഇത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ ഭാഗമായി ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് വില്‍ക്കാതെ ഒഴിച്ചിടും. ഭഗവാന്‍ ഹനുമാന്റെ സന്നിധിയില്‍ മഹത്വത്തോടും പ്രതാപത്തോടും കൂടി നിര്‍മ്മിച്ച ആദിപുരുഷനെ നാമെല്ലാവരും കാണണം’- പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ത്രിമാന ചിത്രമായ ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ് രാവണന്‍ . കൃതി സനോന്‍ ആണ് സീതയായി എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരണം. തമിഴ്, മലയാളം മറ്റു വിദേശഭാഷകള്‍ എന്നിവയിലും ചിത്രമെത്തും.

സണ്ണി സിംഗ്, ദേവ് ദത്ത നാഗെ, വല്‍സന്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്തി തൊറാസ് മല്‍ എന്നിവരാണ് മറ്റു താരങ്ങള്‍.