ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി.
അതേസമയം, അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയാണെന്നായിരുന്നു ഹര്‍ജിക്കാരിയുടെ അഭിഭാഷകന് വാദിച്ചത്. എന്നാല്‍, തങ്ങള്‍ ഈ കേസ് കേള്‍ക്കുന്നതില്‍ വിദഗ്ധരല്ലെന്ന് ജസ്റ്റിസുമാരായ ആര് സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും മറുപടി നല്കി. അതിനാലാണ് ഫോറസ്റ്റ് ബെഞ്ച് കേസ് കേള്‍ക്കെട്ടെ എന്ന് പറഞ്ഞത്.
ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹര്‍ജി പൊതു താല്‍പ്പര്യത്തില്‍ അല്ല. ഹര്‍ജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണ്. സാഹചര്യം മനസ്സിലാക്കാതെയുള്ള ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

