ഇനി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വസ്ത്രം ധരിക്കില്ലെന്ന നിലപാടുമായി നടി കങ്കണ റണാവത്. ഫാഷന്‍ ബ്രാന്‍ഡുകളുടെ പോക്കറ്റ് നിറച്ചുകൊണ്ട് താന്‍ ഇത്രയും നാളും മുതലാളിത്തത്തിന്റെ ഇരയാവുകയായിരുന്നു എന്ന് കങ്കണ ചൂണ്ടിക്കാട്ടി.
2018 മുതല്‍ മുംബൈ വിമാനത്താവളത്തില്‍ വെച്ചെടുത്ത താരത്തിന്റെ ഫാഷന്‍ ലുക്കുകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിക്കൊണ്ടായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. പല അന്താരാഷ്ട്ര ബ്രാന്‍ഡുകളുടേയും പ്രമുഖ ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ മാത്രം വാങ്ങിക്കൊണ്ട് അവരുടെ പോക്കറ്റ് ഞാന്‍ നിറച്ചു. നമ്മുടെ സംസ്‌കാരം നശിപ്പിക്കുകയാണ് പക്ഷേ അവര്‍ ചെയ്തത്. പരിസ്ഥിതിക്ക് ഇത്തരം വസ്ത്രങ്ങളും ബാഗുകളും ഏത് തരത്തിലുള്ള പത്യാഘാതം ഉണ്ടാക്കുമെന്ന് പോലും താന്‍ ചിന്തിച്ചിട്ടില്ലെന്നും താരം പറയുന്നു.
അന്താരാഷ്ട്ര ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ പാശ്ചാത്യ സ്ത്രീയെ പോലെയാവാനാണ് ധരിച്ചത്. ഇപ്പോള്‍ ഒരു വസ്ത്രം വാങ്ങിയാല്‍ എത്ര ഇന്ത്യന്‍ നെയ്തുകാര്‍ക്ക് പ്രയോജനം കിട്ടുന്നുണ്ടെന്ന് മാത്രമാണ് താന്‍ ഓര്‍ക്കുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

