പറ്റ്‌ന: നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ബിഹാറിലാണ് സംഭവം. ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് പാലം തകർന്നത്. ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗഞ്ച് പാലമാണ് ഗംഗാനദിയിലേക്ക് തകർന്ന് വീണത്.
അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എന്നാൽ തറക്കില്ലിട്ട് എട്ട് വർഷമായിട്ടും പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. 1700 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്.

