തിരുവനന്തപുരം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിനുള്ളിൽ ഇപ്പോഴുള്ളത് വംശ വാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. മരുമകനും അമ്മായി അപ്പനും ചേർന്നുള്ള കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ മന്ത്രിമാരെല്ലാം നോക്കുകുത്തികളാണ്. വികസനങ്ങളെയെല്ലാം സംസ്ഥാന സർക്കാർ അഴിമതിക്കുള്ള മറയാക്കുകയാണ്. എഐ ക്യാമറയെ എതിർക്കുന്നില്ല. പക്ഷേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എ ഐ ക്യാമറയുടെ പേരിൽ നടക്കുന്ന അഴിമതിയെ എതിർക്കുമെന്ന് അദ്ദേഹം മുന്നിയിപ്പ് നൽകി.
റോഡ് സുരക്ഷയെ സംബന്ധിച്ച് ചില കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് കർശന നിലപാടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ നിയമത്തിൽ വെള്ളം ചേർക്കുകയാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

