തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനായിരുന്നു മികച്ച ആഭ്യന്തരമന്ത്രിയെന്ന് മുന്‍ ഡിജിപി ബി.സന്ധ്യ പറഞ്ഞു.
‘കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പോലീസിന് വേണ്ട സ്വാതന്ത്ര്യം അദ്ദേഹം നല്‍കിയിരുന്നു. 31 വര്‍ഷം നീണ്ട സര്‍വീസിനിടെ 12 വര്‍ഷമാണ് ഞാന്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ കൈകാര്യം ചെയ്തിരുന്നത്. പറയുന്ന കാര്യം കേള്‍ക്കാനും അതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ചെയ്യാനും കോടിയേരി ശ്രമിച്ചിരുന്നു. അതേസമയം പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ ഞാന്‍ സോണല്‍ എഡിജിപി ആയിരുന്നു. രണ്ടര വര്‍ഷമായി പൊലീസിന്റെ ഭാഗമായിരുന്നില്ല, എന്നാല്‍, ചില സാഹചര്യങ്ങളില്‍ അദ്ദേഹം എന്റെ പ്രൊഫഷണല്‍ അഭിപ്രായങ്ങള്‍ സ്വീകരിക്കാറുണ്ട്. പോലീസിന് ഒരിക്കലും ഗ്യാലറിക്ക് വേണ്ടി കളിക്കാനാകില്ല. എല്ലാ കേസുകള്‍ക്കും ഒരുപോലെയാണ് പ്രാധാന്യം. ഹൈ-പ്രൊഫൈല്‍ കേസുകള്‍ അന്വേഷിക്കുമ്പോള്‍ മാധ്യമങ്ങള്‍ പിന്നാലെ വരാറുണ്ട്. എന്നാല്‍, മാധ്യമങ്ങള്‍ക്ക് വേണ്ടി സമയം കളയാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കാവില്ല. ജിഷ വധക്കേസ് അന്വേഷണത്തിലും നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ജിഷ വധക്കേസില്‍ പ്രതിയെ പിടിച്ചെങ്കിലും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ നിരാശ തോന്നിയിരുന്നു എന്നാല്‍ പിന്നീട് അതിനെ ജോലി സംബന്ധമായ പ്രശ്‌നമായി കണ്ട് മറികടന്നു. ടിയെ ആക്രമിച്ച കേസില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് തന്നെ അറിയാം അത് വ്യാജമാണെന്ന് അതുകൊണ്ട് തന്നെ ആ പ്രശ്നങ്ങള്‍ എന്നെ ബാധിച്ചിട്ടില്ല. രണ്ട് കേസുകളും കോടതിയുടെ പരി?ഗണനയിലാണ്. അതുകൊണ്ട് അതില്‍ അഭിപ്രായം പറയാനില്ല. കെ കരുണാകരനും നയനാരും മുഖ്യമന്ത്രിയായിരുന്ന സമയം എനിക്ക് നല്ല പിന്തുണ നല്‍കിയിട്ടുണ്ട്’- ബി. സന്ധ്യ വ്യക്തമാക്കി.

