സായ് തീർത്ഥ്; രാജ്യത്തെ ആദ്യത്തെ ഡിവോഷണൽ തീം പാർക്കിന്റെ വിശേഷങ്ങൾ അറിയാം

മുംബൈ: രാജ്യത്തെ ആദ്യത്തെ ഡിവോഷണൽ തീം പാർക്ക് ആണ് സായ് തീർത്ഥ്. മഹാരാഷ്ട്രയിലെ അഹ്മദ്നഗറിൽ ഷിർദ്ദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലങ്കാ ദഹനിലെ 5ഡി ഷോ മുതൽ ദ്വാരക വരെ പാർക്കിന്റെ ആകർഷണങ്ങളാണ്. ദ്വാരകാമായി, ലങ്കാ ദഹൻ, സബ്ക മാലിക് ഏക്, തീർത്ഥ യാത്ര തുടങ്ങിയവയാണ് പ്രധാനമായും ഇവിടെയുള്ളത്.

ഭാരതത്തിലെ പ്രധാനപ്പെട്ട പത്ത് ക്ഷേത്രങ്ങളിലൂടെയുള്ള ആത്മീയ യാത്രയാണ് ഇവിടെത്തെ തീർത്ഥയാത്ര. ബദരിനാഥ്, കേദാർനാഥ്, പുരി ജഗനാഥ ക്ഷേത്രം, ധ്വാരകാ ക്ഷേത്രം, തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന പത്ത് ക്ഷേത്രങ്ങളുടെ മാതൃകകളിലൂടെ തീർത്ഥയാത്ര നടത്താമെന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഹനുമാന്റെ ലങ്ക ദഹനവും ഇവിടെ കാണാം.

5ഡി ടെക്നോളജിയിലാണ് ഹനുമാന്റെ ലങ്കാദഹനം കാണിക്കുന്നത്. 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു റോബോട്ടിക്, ആനിമേട്രോണിക് ഷോ ആണ് ദ്വാരകാമായി. സായ് തീർത്ഥ് ഡിവോഷണൽ പാർക്കിന്റെ പ്രവർത്തന സമയം രാവിലെ 10.00 മുതൽ വൈകിട്ട് 6.00 വരെയാണ്.