സംവിധായകന്‍ മണി രത്നത്തിന്റെ സ്വപ്ന പ്രോജക്റ്റ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം തിയേറ്റര്‍ വിജയത്തിനു പിന്നാലെ ഇപ്പോള്‍ ഒടിടി സ്ട്രീമിംഗിനെത്തിയിരിക്കുകയാണ്.
ഏപ്രില്‍ 28-ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമെന്ന സ്ഥാനം കരസ്ഥമാക്കി. വിജയ് ചിത്രം വാരിസിനെയും മറികടന്നാണ് പി എസ് 2 ആദ്യ സ്ഥാനം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും മുന്നേറാന്‍ ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആദ്യം റെന്റ് ചെയ്ത് കാണാന്‍ അവസരം നല്‍കിയ പ്രൈം വീഡിയോ ഇപ്പോള്‍ എല്ലാ സബ്സ്‌ക്രൈബേഴ്സിനും ചിത്രം കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരന്ന് അരങ്ങു തകര്‍ത്ത സിനിമയാണിത്. ഇന്നും വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

