ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ‘നീലവെളിച്ചം’ ഏപ്രില്‍ 20ന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ടോവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിലെ നായിക ഭാര്‍ഗവിയെ അവതരിപ്പിച്ചത് റിമ കല്ലിങ്കലാണ്.
ചിത്രം തിയേറ്ററില്‍ അത്ര വിജയം നേടിയിരുന്നില്ല. ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസായിരിക്കുകയാണ്.
വെക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് നീലവെളിച്ചം തയ്യാറാക്കിയത്. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 1964-ല്‍ ബിഗ് സ്‌ക്രീനില്‍ ഈ കഥ ആവിഷ്‌കരിച്ചിരുന്നു. ‘ഭാര്‍ഗവി നിലയം’ എന്നായിരുന്നു ചിത്രത്തിന്റെ പേര്, ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് എ വിന്‍സെന്റാണ്.

