പിടിമ്പനെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടും; തമിഴ്‌നാട് മന്ത്രി

ഇടുക്കി: അരിക്കൊമ്പനെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് തമിഴ്‌നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി. മിഷൻ അരിക്കൊമ്പൻ തുടരുമെന്നും ആനയെ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. 300 പേരടങ്ങുന്ന സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു. അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യസംഘം രണ്ട് ടീമായി തിരിഞ്ഞാണ് ആനയെ നിരീക്ഷിക്കുന്നത്. ആദിവാസി സംഘവും ഇവർക്കൊപ്പമുണ്ട്. ജനവാസമേഖലയിൽ കാട്ടാനയെത്തിയാൽ പിടികൂടാനുള്ള നീക്കങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടേത്.