‘എനിക്കെതിരെയുള്ള ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാല്‍ ഞാന്‍ തൂങ്ങിമരിക്കും’; വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങള്‍ തെളിച്ചാല്‍ തൂങ്ങിമരിക്കുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ സിംഗ് പറഞ്ഞു.

‘എനിക്കെതിരെയുള്ള ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാല്‍, ഞാന്‍ തൂങ്ങിമരിക്കും. നിങ്ങളുടെ( ഗുസ്തിതാരങ്ങള്‍) കൈയില്‍ ഉള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുക. ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്’- ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.

അതേസമയം, ലൈംഗിക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ഡല്‍ഹി പൊലീസ് പറഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെ ഡല്‍ഹി പൊലീസ് ഇതിനെതിരെ രംഗത്തെത്തി. മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്നും കേസില്‍ അന്വേഷണം വളരെ സുക്ഷ്മതയോടെ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.