‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ, സത്യമായിരിക്കണം; കേരള സ്റ്റോറിക്കെതിരെ കമല്‍ ഹാസന്‍

ചെന്നൈ: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ചിത്രത്തിനെതിരെ നടന്‍ കമല്‍ഹാസന്‍.

‘ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല’-കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം, ചിത്രം റിലീസ് ചെയ്ത് ഇരുപത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്‌ബോള്‍ 200 കോടി ക്ലബ്ബില്‍ കേരള സ്റ്റോറി ഇടം പിടിച്ചിരിക്കുകയാണ്.