മാനന്തവാടി: അരിക്കൊമ്പന് തമിഴ്നാടിന്റെ നിയന്ത്രണത്തിലെന്ന് വനംമന്ത്രി എ. കെ ശശീന്ദ്രന് അറിയിച്ചു.
‘കേരള വനം വകുപ്പുമായി അവര്‍ ആശയവിനിമയം നടത്തുന്നുണ്ട്. അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് അയച്ചത് വനം വകുപ്പിന്റെ ആശയമായിരുന്നില്ല. ഉള്‍കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടര്‍ന്ന് ആന പ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശം ആവശ്യമാണ്’-് മന്ത്രി വ്യക്തമാക്കി.
അതേസമയം, അതിര്‍ത്തി കടന്നെത്തി കമ്പം ടൗണിലൂടെ ഓടിയ അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ന് വൈകിട്ടോടെ അരിക്കൊമ്പനെ മയക്കുവെടിവെച്ച് വനത്തിനുള്ളിലേക്ക് മാറ്റാനാണ് തീരുമാനം.

