അര്‍ഹരല്ലെങ്കില്‍ സമ്ബാദ്യം മക്കള്‍ക്ക് നല്‍കരുതെന്ന് മസ്‌ക്‌

അര്‍ഹരല്ലെങ്കില്‍ സമ്ബാദ്യം മക്കള്‍ക്ക് കൈമാറുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്. കമ്ബനികള്‍ കൈകാര്യം ചെയ്യുന്നതിന് മക്കള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ തങ്ങളുടെ സമ്ബാദ്യത്തിന്റെ പങ്ക് മക്കള്‍ക്ക് നല്‍കരുത് എന്നും അത് തെറ്റാണെന്നും ഇലോണ്‍ മസ്‌ക് തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പകരം, കമ്ബനിക്കുള്ളില്‍ തന്നെ യോഗ്യരായ വ്യക്തികള്‍ക്ക് കമ്ബനിയിലെ ചുമതലകള്‍ കൈമാറുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും മസ്‌ക് പറഞ്ഞു. കമ്ബനികള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് സാധിക്കാതെ വന്നാല്‍ കമ്ബനികളുടെ ചുമതല കൈമാറേണ്ടത് ആര്‍ക്കെല്ലാം ആണെന്ന് ഇതിനകം താന്‍ കണ്ടുവെച്ചിട്ടുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ സിഇഒ കൗണ്‍സിലില്‍ അടുത്തിടെ നടന്ന അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞിരുന്നു.

മക്കള്‍ ആയതുകൊണ്ടുമാത്രം ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ മസ്‌കിന്റെ സ്വത്തുക്കള്‍ ഇലോണ്‍മസ്‌കിന്റെ മക്കള്‍ക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്നാണ് ഒമ്പത് കുട്ടികളുടെ പിതാവായ മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്.