പത്തനംതിട്ട: പത്തനംതിട്ടയിൽ കടുവയിറങ്ങി. വടശേരിക്കര ബൗണ്ടറിയിലാണ് കടുവയിറങ്ങിയത്. മേഖലയിലെ ഒരു ആടിനെ കടുവ പിടിച്ചുകൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം.
കടുവയെ നേരിൽക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിൽ പുലിയുടെ സാന്നിദ്ധ്യമുള്ളതായി നേരത്തെ നാട്ടുകാർ പറഞ്ഞിരുന്നു.
പ്രദേശത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടുവെന്നാണ് വീട്ടുകാർ വെളിപ്പെടുത്തിയത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയതായി അധികൃതർ കൂട്ടിച്ചേർത്തു.

