ഡല്‍ഹി: ഐ.പി.എല്‍ 16ാം സീസണിന്റെ പ്ലേ ഓഫ് ലൈനപ്പായി. ആദ്യ ക്വാളിഫയറില്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും. എലിമിനേറ്ററില്‍ മുംബൈയാണ് ലക്നൗവിന്റെ എതിരാളികള്‍. ആദ്യ ക്വാളിഫയറില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ യോഗ്യത നേടും. പരാജയപ്പെടുന്ന ടീമിന് ഫൈനല്‍ കളിക്കാന്‍ ഒരവസരം കൂടിയുണ്ട്.
24ന് നടക്കുന്ന എലിമിനേറ്ററിലെ വിജയികളെ 26ന് രണ്ടാം ക്വാളിഫയറില്‍ നേരിടാം. ഇതില്‍ വിജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും. മേയ് 29നാണ് ഫൈനല്‍. ലീഗിലെ അവസാന മത്സരത്തില്‍ ഡുപ്ലെസിസും സംഘവും ഉയര്‍ത്തിയ 198 റണ്‍സെന്ന വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു.

