ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കുടിയില്‍ നിലയുറപ്പിച്ച് അരിക്കൊമ്പന്‍. രണ്ട് ദിവസമായി ആന ഇവിടെ തന്നെ തുടരുകയാണെന്നും അതിര്‍ത്തി കടന്ന് പോയിട്ടില്ലെന്നും വനം വകുപ്പ് അറിയിച്ചു.
അകേസമയം, അരിക്കൊമ്പനെ തുറന്ന് വിടാന്‍ തീരുമാനിച്ചത് മുല്ലക്കുടിയിലായിരുന്നു. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാല്‍ മേദകാനത്ത് തുറന്ന് വിടുകയായിരുന്നു. ഇവിടെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്പനെ കാട്ടില്‍ കയറ്റാന്‍ കഴിഞ്ഞതിനാല്‍ ആശ്വാസത്തിലാണ് തമിഴ്നാട് വനം വകുപ്പും ജനങ്ങളും.

