തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. നിയമസഭ മന്ദിരം രജതജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാളികള്‍ വിദ്യാസമ്പന്നരും അധ്വാനശീലരുമാണ്. ഞാനും അതിന്റെ ഗുണഭോക്താവാണ്. കേരള നിയമസഭ മന്ദിരം മലയാളികളുടെ ഉയര്‍ന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണ്’- ഉപരാഷ്ട്രപതി പറഞ്ഞു. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

