100 ദിവസം കൊണ്ട് 100 കിലോമീറ്റര്‍ എക്‌സ്‌പ്രെസ് വേ നിര്‍മിച്ച റെക്കോര്‍ഡുമായി നാഷണല്‍ ഹൈവേ അതോറിറ്റി. ഗാസിയാബാദിനേയും അലിഗഡിനേയും ബന്ധിപ്പിച്ച് ബുലന്ത്‌ഷെഹര്‍ വഴി പോകുന്ന നാഷണല്‍ ഹൈവേ 34 എക്‌സ്പ്രെസ്വേ നിര്‍മാണത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗിരിയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. സിംഗപ്പൂര്‍ ആസ്ഥാമായുള്ള ലാസന്‍ ആന്റ് ടൂബോ ആന്റ് ക്യൂബ് ഹൈവെയാണ് റോഡിന്റെ നിര്‍മാണം. ഗാസിയാബാദില്‍ നിന്ന് അലിഗഡ് 118 കിലോമീറ്റര്‍ വരെയുള്ള ദൂരമാണ് പുതിയ ഹൈവേ.
അതേസമയം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കോള്‍ഡ് സെന്‍ട്രല്‍ പ്ലാന്റ് റീസൈക്ലിംഗ് (സിസിപിആര്‍) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എക്‌സ്പ്രസ് വേ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 105 മണിക്കൂര്‍ 33 മിനിറ്റില്‍ 75 കിലോമീറ്റര്‍ ഹൈവേ നിര്‍മിച്ച് നാഷണല്‍ ഹൈവേ നിര്‍മിച്ച് എന്‍എച്ച്എഐ ഗിന്നസ് റെക്കോര്‍ഡിട്ടിരുന്നു.

