അനക്കമില്ലാതെ കിടക്കുന്ന അക്കൗണ്ടുകള്‍ക്ക് പൂട്ടിടുമെന്ന് ട്വിറ്റര്‍

വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍. എന്നാല്‍, എപ്പോഴാണ് നടപടി ആരംഭിക്കുകയെന്ന് സിഇഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ആര്‍കൈവ് ചെയ്യുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ട്വിറ്ററിന്റെ നയമനുസരിച്ച് 30 ദിവസത്തില്‍ ഒരിക്കലെങ്കിലും ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ നിര്‍ജീവമാണെന്ന് കണക്കാക്കുവാനും സാധിക്കും.