ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനായി കേസ് നടത്തുമെന്ന് വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് കൂട്ടായ്മയിലൂടെ പണപ്പിരിവ് നടത്തിയതായി പരാതി.
എട്ട് ലക്ഷത്തോളം രൂപ നിലവില്‍ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അരിക്കൊമ്പന് വേണ്ടി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ടെന്നും ഇതിലുണ്ട്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഗ്രൂപ്പിലെ ചിലരാണ് പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, കഴിഞ്ഞമാസം ഇരുപത്തിയൊന്‍പതിനാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടിച്ചത്. തൊട്ടടുത്ത ദിവസം പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടത്. റേഡിയോ കോളറും ഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് വനമേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്.

