തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യുയുസി വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.
യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിസി നിയമന വിവാദത്തിൽ അഞ്ച് തവണ യൂണിവേഴ്‌സിറ്റികളെ ഓർമിപ്പിച്ചു. ബന്ധപ്പെട്ടവർ നടപടിയെടുക്കണം. ചാൻസലർ എന്ന നിലയിൽ ചെയ്യേണ്ടത് ചെയ്തുവെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
അതേസമയം, ക്രിസ്ത്യൻ കോളേജിലെ യുയുസി ആൾമാറാട്ട കേസിൽ ബന്ധപ്പെട്ട് കെഎസ്യു പരാതി നൽകി. മന്ത്രി വി. ശിവൻകുട്ടി, എംഎൽഎ ജി. സ്റ്റീഫൻ, കോളേജ് പ്രിൻസിപ്പൾ ജി.ഐ ഷൈജു, എസ്എഫ്‌ഐ നേതാവ് വിശാഖ് എന്നിവർ ഗൂഢാലോചന നടത്തിയെന്നും സംഭവത്തിലെ അഴിമതിയും ആൾമാറാട്ടവും പരിശോധിക്കണമെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. സംസ്ഥാന വിജിലൻസ് ഡയറക്ടർക്കാണ് കെഎസ്‌യു പരാതി നൽകിയത്.

