ന്യൂഡൽഹി: കാഴ്ചക്കാരെ വരവേൽക്കാൻ ഒരുങ്ങി രാഷ്ട്രപതി ഭവൻ. ആഴ്ച്ചയിൽ ആറു ദിവസമാണ് രാഷ്ട്രപതി ഭവനിൽ പ്രവേശനം അനുവദിക്കുന്നത്. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ ഏഴ് സ്ലോട്ടുകളിലായാണ് പ്രവേശനം അനുവദിക്കുക. അവധിദിവസങ്ങളിൽ സന്ദർശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സർ എഡ്വിൻ ലൂട്ടിയൻസും ഹെർബർട്ട് ബേക്കറുമാണ് രാഷ്ട്രപതി ഭവൻ നിർമ്മിച്ചത്. വ്യത്യസ്തമായ ശില്പചാരുതയാണ് രാഷ്ട്രപതി ഭവന്റെ പ്രധാന സവിശേഷത. അഞ്ചേക്കറാണ് രാഷ്ട്രപടി ഭവന്റെ വിസ്തീർണ്ണം. ഇംഗ്ലീഷ് അക്ഷരം ‘എച്ച്’-ന്റെ മാതൃകയിലാണ് രാഷ്ട്രപതി ഭവന്റെ നിർമ്മാണം.
നാല് നിലകളാണ് രാഷ്ട്രപതി ഭവനുള്ളത്. 340 മുറികളും 2.5 കിലോമീറ്റർ ഇടനാഴിയും 190 ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന പൂന്തോട്ടവുമാണ് മറ്റ് പ്രധാന ആകർഷണങ്ങൾ.

