ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. പ്രോട്ടീൻ, ധാതുക്കളായ മഗ്നീഷ്യം, സിങ്ക് എന്നിവ ബദാമിൽ ധാരാളമായുണ്ട്. ബദാമിൽ കാർബോഹൈഡ്രേറ്റ് തീരെ കുറവാണ്. അതിനാൽ ഇത് പെട്ടെന്ന് വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ബദാം കഴിക്കുന്നത് വളരെയേറെ പ്രയോജനം ചെയ്യും.
വൈറ്റമിൻ ബി-6 ന്റെ മികച്ച ഉറവിടമാണ് ബദാം. ബോഡി പ്രോട്ടീൻ, പേശികൾ എന്നിവയുടെ എല്ലാം ആരോഗ്യത്തിന് വൈറ്റമിൻ ബി-6 അത്യാവശ്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോൾ ഓക്‌സീകരണത്തിനു വിധേയമാകാതിരിക്കാനും ബദാം കഴിക്കുന്നത് നല്ലതാണ്.
രാത്രി നല്ല ഉറക്കം ലഭിക്കാൻ ബദാം ഡയറ്റിൽ ഉൾപ്പെടുത്തും. ബദാമിൽ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും പേശികൾക്ക് വിശ്രമം നൽകുന്നതിനും ബദാം കഴിക്കുന്നത് ഗുണം ചെയ്യും.

