ഫലവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫലവർഗങ്ങളിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തും. ഫലവർഗം കഴിക്കുന്നതിലൂടെ ആമാശയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും. ദിവസവും ഏതെങ്കിലും ഒരു പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
നാരുകളുടെയും ജലത്തിന്റെയും മികച്ച ഉറവിടങ്ങളാണ് പഴങ്ങൾ. ഇവയിൽ ഫൈബറും വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. അതിനാൽ ഇതിന് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഒട്ടേറെയുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.
ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഫലവർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കും. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതയും ഇത് കുറയ്ക്കും.

