കഴക്കൂട്ടം കിന്‍ഫ്ര ഫിലിം & വിഡിയോ പാര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 8 നിലകളിലായിട്ടാണ് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയ്ക്കായി പുതിയ കെട്ടിടം ഒരുങ്ങുന്നത്.
കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ കിന്‍ഫ്ര ഫിലിം & വിഡിയോ പാര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിക്ക് കഴിയും. 5,000 പേര്‍ക്ക് പ്രത്യക്ഷമായും 7,500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറി 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 100 കോടിയോളം രൂപയുടെ നിക്ഷേപം സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പതിനായിരത്തിലധികം തൊഴിലും നൂറ് കോടിയോളം രൂപയുടെ നിക്ഷേപവും പ്രതീക്ഷിച്ചുകൊണ്ട് കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പുതിയ സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു. രണ്ട് ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടം ഐ.ടി/ഐ.ടി അനുബന്ധ വ്യവസായങ്ങള്‍ ആകര്‍ഷിക്കും. തലസ്ഥാന നഗരിയിലെ ഐ.ടി വ്യവസായമേഖലയില്‍ കൂടുതല്‍ കുതിപ്പ് നല്‍കുന്ന ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി 2025ല്‍ തന്നെ പൂര്‍ത്തീകരിക്കും.

