ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങളുമായി ഐസിസി. പുരുഷ വനിതാ ക്രിക്കറ്റ് കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിച്ചാണ് പുതിയ പരിഷ്‌കാരങ്ങള്‍ എത്തുന്നത്. പുതിയ നിയമങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ടിവി അമ്ബയര്‍ക്ക് ഫീല്‍ഡ് അമ്ബയര്‍ ഇനിമുതല്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കേണ്ട ആവശ്യമില്ല. സോഫ്റ്റ് സിഗ്നല്‍ നല്‍ കുന്നത് ആശയക്കുഴപ്പമുണ്ടാക്കാറുണ്ടെന്ന് ഐസിസി വ്യക്തമാക്കി. എല്ലാ തീരുമാനമെടുക്കുമ്‌ബോഴും ഓള്‍ ഫീല്‍ഡ് അമ്ബയര്‍ ടിവി അമ്ബയറുമായി ആശയവിനിമയം നടത്തണമെന്നും ഐസിസി അറിയിച്ചു.
മറ്റൊരു പ്രധാന മാറ്റം ഹെല്‍മറ്റുമായി ഉപയോഗത്തിലാണ്. ഓരോ ഫീല്‍ഡിലെയും അപകടസാധ്യത മനസ്സിലാക്കി ക്രീസില്‍ താരങ്ങള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. പേസ് ബൗളര്‍മാരെ നേരിടുന്ന ബാറ്റര്‍മാര്‍, സ്റ്റംപുകള്‍ക്ക് അടുത്ത് നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍, ബാറ്റര്‍മാര്‍ക്ക് അടുത്തുനില്‍ക്കുന്ന ഫീല്‍ഡര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

