ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ഇഡിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട 2000 കോടിയുടെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇ.ഡി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ഇഡിയോട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

സര്‍ക്കാരിനെ കള്ളക്കേസില്‍ കുടുക്കാന്‍ ഇ.ഡി നിയന്ത്രണംവിട്ടു പ്രവര്‍ത്തിക്കുകയാണെന്നും, അന്വേഷണ സമയത്ത് എക്സൈസ് ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും ഇ.ഡി പീഡിപ്പിക്കുകയായിരുന്നെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. 52 എക്സൈസ് ഉദ്യോഗസ്ഥര്‍ ഇ.ഡി. ഓഫീസര്‍മാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന എന്ന് പരാതി നല്‍കിയതായി സര്‍ക്കാര്‍ ആരോപിച്ചു.

എന്നാല്‍, ഇ.ഡി അവരുടെ ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഴിമതിയില്‍ അന്വേഷണം നടത്തേണ്ടത് ഇ.ഡിയുടെ ഉത്തരവാദിത്വമാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്.വി രാജു ചൂണ്ടിക്കാട്ടി.